ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരം ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കരിമ്പുഴ ഗ്രാമപഞ്ചായത്ത്. 47.39 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തച്ചനാട്ടുകര, കോട്ടോപ്പാടം, കുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളും ചൂരിയോട് പുഴയും, കിഴക്ക് കാരാകുറുശ്ശി പഞ്ചായത്ത്, തെക്ക് ചെറുപുഴയും, കരിമ്പുഴയും, പടിഞ്ഞാറ് തച്ചനാട്ടുകര പഞ്ചായത്ത് എന്നിവയാണ്. സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിക്കുന്ന കുന്തിപ്പുഴയില്‍ മന്തംപൊട്ടിയില്‍ നിന്നും വരുന്ന നെല്ലിപ്പുഴയും കാഞ്ഞിരപ്പുഴയില്‍ നിന്നും വരുന്ന ചൂരിയോടു പുഴയും ചങ്ങലീരിയില് വെച്ചും മീന്‍വല്ലത്തുനിന്നും തുപ്പനാടുപുഴ കൂട്ടിലക്കടവില്‍ വെച്ചും കൂടിച്ചേരുമ്പോള്‍ പുഴയിലെ വെള്ളം മഴക്കാലത്ത് വ്യത്യസ്ത നിറങ്ങളിലായി പുഴയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്നു. കറുത്ത വെള്ളം ഒഴുകുന്ന ഓരത്തെ പഴമക്കാര്‍ കരിമ്പുഴ എന്ന് പേരിട്ടു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും