ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷീബ പാട്ടത്തൊടി

പ്രസിഡൻ്റ്

രാധാകൃഷ്ണൻ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മൈമൂനത്ത് സാദിഖ്

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൈതലവി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പത്മജാക്ഷി കെ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജശ്രീ.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഒറ്റപ്പാലം താലൂക്ക്,പാലക്കാട് ജില്ല, കേരളം.വാര്‍ഡുകള്‍ : 20,നിയമസഭാ മണ്ഡലം : ഒറ്റപ്പാലം, ലോകസഭാ മണ്ഡലം : പാലക്കാട്,വില്ലേജുകള്‍ : കരിമ്പുഴ 1, കരിമ്പുഴ 2,ആകെ ജനസംഖ്യ (2011) : 32,117,വിസ്തീര്‍ണ്ണം : 47.39 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരം ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കരിമ്പുഴ ഗ്രാമപഞ്ചായത്ത്. 47.39 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തച്ചനാട്ടുകര, കോട്ടോപ്പാടം, കുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളും ചൂരിയോട് പുഴയും, കിഴക്ക് കാരാകുറുശ്ശി പഞ്ചായത്ത്, തെക്ക് ചെറുപുഴയും, കരിമ്പുഴയും, പടിഞ്ഞാറ് തച്ചനാട്ടുകര പഞ്ചായത്ത് എന്നിവയാണ്. സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിക്കുന്ന കുന്തിപ്പുഴയില്‍ മന്തംപൊട്ടിയില്‍ നിന്നും വരുന്ന നെല്ലിപ്പുഴയും കാഞ്ഞിരപ്പുഴയില്‍ നിന്നും വരുന്ന ചൂരിയോടു പുഴയും ചങ്ങലീരിയില്‍ വെച്ചും മീന്‍വല്ലത്തുനിന്നും തുപ്പനാടുപുഴ കൂട്ടിലക്കടവില്‍ വെച്ചും കൂടിച്ചേരുമ്പോള്‍ പുഴയിലെ വെള്ളം മഴക്കാലത്ത് വ്യത്യസ്ത നിറങ്ങളിലായി പുഴയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്നു. കറുത്ത വെള്ളം ഒഴുകുന്ന ഓരത്തെ പഴമക്കാര്‍ കരിമ്പുഴ എന്ന് പേരിട്ടു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

പുതിയ വാർത്ത