ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരം ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കരിമ്പുഴ ഗ്രാമപഞ്ചായത്ത്. 47.39 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തച്ചനാട്ടുകരകോട്ടോപ്പാടംകുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളും ചൂരിയോട് പുഴയുംകിഴക്ക് കാരാകുറുശ്ശി പഞ്ചായത്ത്തെക്ക് ചെറുപുഴയുംകരിമ്പുഴയുംപടിഞ്ഞാറ് തച്ചനാട്ടുകര പഞ്ചായത്ത് എന്നിവയാണ്. സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിക്കുന്ന കുന്തിപ്പുഴയില്‍ മന്തംപൊട്ടിയില്‍ നിന്നും വരുന്ന നെല്ലിപ്പുഴയും കാഞ്ഞിരപ്പുഴയില്‍ നിന്നും വരുന്ന ചൂരിയോടു പുഴയും ചങ്ങലീരിയില്‍ വെച്ചും മീന്‍വല്ലത്തുനിന്നും തുപ്പനാടുപുഴ കൂട്ടിലക്കടവില്‍ വെച്ചും കൂടിച്ചേരുമ്പോള്‍ പുഴയിലെ വെള്ളം മഴക്കാലത്ത് വ്യത്യസ്ത നിറങ്ങളിലായി പുഴയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്നു. കറുത്ത വെള്ളം ഒഴുകുന്ന ഓരത്തെ പഴമക്കാര്‍ കരിമ്പുഴ എന്ന് പേരിട്ടു. കരിമ്പുഴ (തുതപ്പുഴ)ചെറുപുഴതുമ്പക്കണ്ണപുഴ എന്നീ പുഴകളാല്‍ അനുഗ്രഹീതമാണ് കരിമ്പുഴ ഗ്രാമപഞ്ചായത്ത്. കുന്തിപ്പുഴയുടെ നൈര്‍മല്യവും സാംസ്കാരികപൈതൃകത്തിന്റെ സമ്പന്നതയും ഒത്തിണങ്ങിയ പ്രകൃതിയുടെ വരദാനമാണ് കരിമ്പുഴ പഞ്ചായത്ത്. പണ്ട് കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ വാണിരുന്ന സാമൂതിരി രാജാക്കന്മാരുടെ അടുത്ത അനന്തരാവകാശിയായി അറിയപ്പെട്ടിരുന്ന ഏറാള്‍പ്പാട് രാജാവിന്റെ ആസ്ഥാനം കരിമ്പുഴയായിരുന്നു. കരിമ്പുഴയുടെ സാംസ്ക്കാരിക സമ്പന്നതയുടെ പശ്ചാത്തലവും ഇതാണ്. അഭിമാനകരമായ ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് കളമൊരുക്കിയ കേരളത്തിലെ തന്നെ അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് കരിമ്പുഴ.

          സാമൂതിരിയുടെ ഭരണകാലത്ത് ഈ പ്രദേശത്തെ ഭരണ ചുമതല ഏറാള്‍പ്പാടിനെയാണ് ഏല്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആസ്ഥാനവും കരിമ്പുഴയായിരുന്നു. പുതിയ ഏറാള്‍പ്പാട് സ്ഥാനമേറ്റ് കരിമ്പുഴയിലേക്ക് എഴുന്നള്ളുമ്പോള്‍ 299 പടനായകന്മാരുംതലവനും കൂടി മുന്നൂറുപേര്‍ ഇപ്പോഴത്തെ അടയ്ക്കാപുത്തൂര്‍ ജംഗ്ഷനില്‍ ചെന്ന് എതിരേറ്റ് കരിമ്പുഴയിലേക്ക് ആനയിക്കുകയായിരുന്നു പതിവ്. ഇവരെ ഒന്നൂറ് മുന്നൂറ് പടയാളികള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുന്നു. മലയാള വര്‍ഷം 1090 ലായിരുന്നു ഏറാള്‍പ്പാടിന്റെ കരിമ്പുഴയിലേക്കുള്ള അവസാന എഴുന്നള്ളത്ത്. ആദ്യകാലത്ത് പൂവ്വുംനീരും കൊടുക്കല്‍  എന്ന പേരില്‍ ഇന്നസ്ഥലം മുതല്‍ ഇന്നസ്ഥലം വരെ നിനക്കു തന്നിരിക്കുന്നു എന്ന വാക്കാല്‍ പറഞ്ഞാണ് തമ്പുരാക്കന്മാര്‍ മറ്റുള്ളവര്‍ക്ക് സ്ഥലം ഏല്പിച്ചുകൊടുത്തിരുന്നത്. അതിനുശേഷം അത് ഓലയില്‍ എഴുതി കൊടുക്കാന്‍ തുടങ്ങി. ഇക്കാലത്താണ് ടിപ്പുവിന്റെ വരവ്. അന്നാണ് ഇന്ദുഇ എന്നപേരില്‍ കണക്ക് ആരംഭിക്കുന്നത്. 1900-മാണ്ടിലാണ് ബ്രിട്ടീഷ് സര്‍വ്വേ നടക്കുന്നത്. കൈവശത്തിനനുസരിച്ച് സര്‍വ്വെസബ്ഡിവിഷന്‍ തിരിക്കല്‍, ഇതിന്റെ പേര്‍ പട്ടയപ്രതി എന്നായിരുന്നു രീതി. ഇതിനുശേഷമാണ് അടങ്കലും അപ്പന്റിക്സുമൊക്കെ വന്നത്. നെടുങ്ങനാട് സ്ഥാനി നായന്‍മാരുടെ ആസ്ഥാനം കരിമ്പുഴയായിരുന്നുവെന്ന് പറയപ്പെടുന്നു. അന്ന് കച്ചേരി നടത്തിയിരുന്നത് ചെര്‍പ്പുളശ്ശേരിയിലായിരുന്നതുകൊണ്ടാണ് ചെര്‍പ്പുളശ്ശേരിയിലെ പ്രസ്തുത സ്ഥലം ഇപ്പോഴും കച്ചേരികുന്ന്”  എന്ന പേരില്‍ അറിയപ്പെടാന്‍ ഇടവന്നത്. 1961 മുതലാണ് പഞ്ചായത്ത് കരിമ്പുഴ 1,2 എന്ന രണ്ടുവില്ലേജുകളായി പുന:സംഘടിപ്പിക്കപ്പെട്ടത്. അതിനുമുമ്പ് എളമ്പുലാശ്ശേരികരിമ്പുഴകുലിക്കിലിയാട് എന്നീ 3 അംശങ്ങളായിരുന്നു. ഭൂമിശാസ്ത്രപരമായി പല പ്രത്യേകതകളും ഉള്ള ഒരു പഞ്ചായത്താണ് കരിമ്പുഴ. രണ്ടുഭാഗവും പുഴകൊണ്ട് ചുറ്റപ്പെട്ട കരിമ്പുഴ 1 വില്ലേജും മൂന്നുഭാഗവും പുഴകൊണ്ട് ചുറ്റപ്പെട്ട കരിമ്പുഴ 2 വില്ലേജും ചേര്‍ന്ന ഈ പഞ്ചായത്ത് മുഖ്യമായും ഒരു കാര്‍ഷിക മേഖലയാണ്. മലയുടെ നെറുകയില്‍ അങ്ങിങ്ങായി പാറയും ഭൂരിഭാഗം റബ്ബറുമാണ്. എന്നാല്‍ വര്‍ഷത്തില്‍ 3 വിള നെല്‍കൃഷി എടുക്കുന്നതും സുമാര്‍ പത്ത് ഏക്കറോളം വരുന്നതുമായ ഒരു കൊച്ചുപാടം ഈ മലയുടെ മുകളിലുണ്ട്. മലയില്‍ നല്ല കറുപ്പുള്ള പശിമരാശി മണ്ണാണുള്ളത്. ഇവിടെ റബ്ബര്‍, തെങ്ങ്നെല്ല് ഇവ നന്നായി വിളയുന്നു. ഉയര്‍ന്ന പ്രദേശങ്ങളുടെ താഴ് വരയില്‍ നെല്ല്വാഴചേനഇഞ്ചിപച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. ചെരിഞ്ഞപ്രദേശങ്ങളില്‍ ഭൂരിഭാഗവും റബ്ബറാണ്. ഒറ്റപ്പാലം താലൂക്കില്‍ റബ്ബര്‍ കൃഷി ഏറ്റവും കൂടുതല്‍ ഉള്ള പഞ്ചായത്താണ് ഇത്. ചൂരിയോടു പുഴയും നെല്ലിപ്പുഴയും തുപ്പനാടുപുഴയും കന്തിപ്പുഴയും ചേര്‍ന്നാഴുകുന്ന കരിമ്പുഴയാണ് മുഖ്യമായ ജലസ്രോതസ്സ്. കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവംകോട്ടപ്പുറം തിരുവിളയനാട്ടുകാവിലെ ഭരണിഎളമ്പുലാശ്ശേരി നാലിശ്ശീരികാവിലെ പൂരം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്. കൂട്ടിലക്കടവ് പള്ളി മുസ്ളീങ്ങളുടെ ആരാധനാലയങ്ങളില്‍ ഏറ്റവും പഴക്കമേറിയതാണ്. തോട്ടര നേര്‍ച്ച പ്രസിദ്ധമാണ്. പൂതംതിറകുമ്മാട്ടികോല്‍ക്കളിപരിചമുട്ടുകളിദഫ്മുട്ട്കളി എന്നിവ ഇവിടുത്തെ ചില നാടന്‍ കലാരൂപങ്ങളാണ്. സാഹിത്യലോകത്തിന് മറക്കാന്‍ കഴിയാത്ത യശ:ശരീരനായ കരിമ്പുഴ രാമകൃഷ്ണന്‍ ഈ പഞ്ചായത്തിന്റെ സാംസ്ക്കാരിക സമ്പത്താണ്. യുവകവിയായ കരിമ്പുഴ രാമചന്ദ്രന് ജന്‍മം നല്‍കിയതും ഇവിടെയാണ്. കഥകളി സംഗീതത്തില്‍ അദ്വിതീയനായിരുന്ന തെക്കേടത്ത് ശങ്കുണ്ണിപ്പൊതുവാള്‍, തായമ്പക വിദഗ്ധനായിരുന്ന ചെമ്മരത്ത് അച്ചുതപ്പൊതുവാള്‍, നാടകരംഗത്ത് ശോഭിച്ചിരുന്ന നടുവില്‍ ഗോപി പൊതുവാള്‍, ജ്യോതിഷപണ്ഡിതനും മൃദംഗ ഇടയ്ക്ക വിദ്വാനുമായിരുന്ന കരിമ്പുഴ കൃഷ്ണപൊതുവാള്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ യശസ്സ് ഉയര്‍ത്തി പിടിച്ച പ്രതിഭകളാണ്.